Thiruvambady
തിരുവമ്പാടിയിൽ ഗ്യാസ് വില വർധനക്കെതിരെ ഹോട്ടൽ ഉടമകളുടെ പ്രതിഷേധം നടത്തി

തിരുവമ്പാടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (K.H.R.A)യുടെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസികളുടെ നിരുത്തരവാദപരമായ നടപടികൾക്കെതിരെ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തിരുവമ്പാടി അനുരാഗ് ഭാരത് ഗ്യാസ് ഓഫിസിന് മുന്നിലായിരുന്നു സമരം.
ഗ്യാസ് വില വർധന പിൻവലിക്കുക, ഹോട്ടലുകൾക്ക് സർക്കാർ അനുവദിച്ച സിലിണ്ടറുകൾ അടിയന്തരമായി വിതരണം ചെയ്യുക, പൂട്ടിക്കിടക്കുന്ന ഹോട്ടലുകളും കൂൾ ബാറുകളും ഉടൻ തുറന്ന് പ്രവർത്തിക്കാൻ സാഹചര്യം സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ധർണ K.H.R.A സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കബീർ ഹുമയൂൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ യൂസുഫ് വി.സി (ഓമശ്ശേരി), ഷൈൻ അബൂബക്കർ (താമരശ്ശേരി), മൊയ്തീൻ (തിരുവമ്പാടി), സലാം മുത്തു (ഈങ്ങാപ്പുഴ), സന്തോഷ് (തിരുവമ്പാടി) എന്നിവർ സംസാരിച്ചു.







