Kodanchery

കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ 2026-27 അധ്യായന വർഷത്തിന് തുടക്കമായി. കൂട്ടുകാരെ വരവേൽക്കാനായി സ്കൂളും പരിസരവും വർണ്ണാഭമായി സജ്ജീകരിച്ചത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. അക്ഷരദീപം തെളിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് ആന്റണി ചുരപ്പൊയ്കയിൽ , എം പി ടി എ പ്രസിഡന്റ് സുബീന അഷ്റഫ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നവാഗതർക്ക് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി. കെ കാസിം നൽകിയ സ്നേഹസമ്മാനം വിതരണം ചെയ്തു. അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ അധ്യാപക പ്രതിനിധി സി. ആൻ മരിയ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button