Kodiyathur

ഡോക്ടേഴ്‌സ് ദിനത്തിൽ ‘ആരോഗ്യമിത്ര’ പദ്ധതിയുമായി കൊടിയത്തൂർ പി.ടി.എം എൻ.എസ്.എസ് യൂണിറ്റ്

കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻ്റെറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനാഘോഷത്തിൻ്റെ ഭാഗമായി ‘ആരോഗ്യമിത്ര’ പദ്ധതിക്ക് തുടക്കമിട്ടു. സമൂഹത്തിൽ ആരോഗ്യബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ ആരോഗ്യ അവബോധമുള്ളവരാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർ കുടുംബങ്ങളിലും സമൂഹത്തിലും ജല ജന്യരോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ച അവബോധം, പ്രഥമശുശ്രൂഷ പരിശീലനം, രക്തദാന – അവയവദാന ബോധവൽക്കരണം, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വർഷം മുഴുവൻ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.ഡോക്ടേസ് ദിനാഘോഷത്തിൻ്റെ ഭാഗമായി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഡോക്ടറുമായ ശ്രീമതി ഷാദിയയെ എൻഎസ്എസ് വളണ്ടിയർമാർ ആദരിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, പി.ടി ഇസ്മയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലിം, അബ്ദുൽ ബാരി, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി റുബീന മണ്ണിൽ തൊടി, ഉബൈദുല്ല സി.കെ ആലിയ അൻവർ, ദേവനന്ദ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button