Kodanchery

ശക്തമായ മഴ ;ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി

കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 90 അംഗങ്ങളാണ് ക്യാമ്പിൽ ഉള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സത്യൻ ചോലയിൽ, ജിജി എലിവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, നാൻസി ജോഷി, ബാബു പട്ടരാട്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി. എൻ, കോടഞ്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ സൗമ്യ മോൾ, വില്ലേജ് അസിസ്റ്റന്റ് ആനി ജോൺ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു.

Related Articles

Leave a Reply

Back to top button