Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിൽ റോഡിന് വിള്ളൽ വീണു

കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിലുള്ള കുരിശുപള്ളിക്ക് സമീപമാണ് റോഡിന് വിള്ളൽ വീണത്.
കഴിഞ്ഞദിവസം പെയ്ത മഴയിൽ ഏകദേശം 10 മീറ്ററോളം ഭാഗത്താണ് റോഡിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ പഴയ ഒന്നര അടിക്കെട്ടിന്റെ മുകളിൽ രണ്ടര അടി കെട്ട് നിർമ്മിച്ച ഭാഗത്താണ് വിള്ളൽ വീണിരിക്കുന്നത്. പഴയ കെട്ട് പൊളിക്കാതെ അതിന്റെ മുകളിൽ പുതിയ കെട്ട് നിർമ്മിച്ചതാണ് റോഡിന് വിള്ളൽ വീഴാനുള്ള കാരണം.
ഇതിനു മുൻപ് രണ്ടുതവണ ഈ ഭാഗത്ത് റോഡിൽ വിള്ളൽ വീണിരുന്നു. കരാറുകാരന്റെ അനാസ്ഥതയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെറിയ മെയിന്റനൻസ് വഴി രണ്ടുതവണ വിള്ളൽ മാറ്റിയെങ്കിലും വീണ്ടും ഈ ഭാഗത്ത് വിള്ളൽ വീണിരിക്കുകയാണ്. ഇവിടെ ബാരിക്കേഡ് വച്ച് ഒരു സൈഡിൽ കൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.







