Kodanchery
ആരവം 2K26 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം
സ്കൂളിൽ ആരവം 2K26 ഓണാഘോഷ പരിപാടികൾ വർണാഭമായ പരിപാടികളോടെ നടത്തി.
സ്കൂളങ്കണത്തിൽ അധ്യാപകരും പത്താം ക്ലാസ് വിദ്യാർത്ഥികളും ചേർന്നൊരുക്കിയ മനോഹരമായ പൂക്കളത്തോടെ ഓണാരവങ്ങൾക്ക് തുടക്കമായി. സ്കൂൾ പി.ടി എ പ്രസിഡണ്ട് ബിബിൻ തോമസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർഹെലൻ FCC ഉദ്ഘാടനം ചെയ്തു
ഓണാഘോഷ പരിപാടികൾക്ക് പി ടി എ എക്സികുട്ടീവ് അംഗങ്ങളും അധ്യാപക- അനധ്യാപകരും നേതൃത്വം നൽകി. ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ, അധ്യാപകരും വിദ്യാർഥികളും ചേർന്ന് മാവേലിയെ സ്വീകരിച്ചു. തുടർന്ന് നടന്ന മെഗാതിരുവാതിര ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്കായി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലിമത്സരം കാണികൾക്ക് ആവേശമായി.തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.







