Karassery
കാരശ്ശേരിയിൽ ആനന്ദോത്സവം ഗ്രാമോത്സവമായി

കാരശ്ശേരി: സ്നേഹതീരം വയോജന സൗഹൃദ കൂട്ടായ്മയിൽ 60 വയസ്സ് കഴിഞ്ഞവരുടെ ഒപ്പനയും, നാട്ടിപ്പാട്ടും, ഡാൻസും, മാപ്പിള പാട്ടും, നാടൻ പാട്ടുകളും, അവതരിപ്പിച്ചപ്പോൾ വൻ ജനാവലി കാണാനെത്തി. വിലാസിനിയും സംഘവും ഒപ്പനയും, റിജയും സംഘവും ഡാൻസും, ശ്രീമതിയും ടീമും നാട്ടിപാട്ടും അവതരിപ്പിച്ചു.
ആനന്ദോത്സവം സി.കെ കാസിം എം.എൽ.എ ഉദ്ഘടനം ചെയ്തു. സ്നേഹതീരം പ്രസിഡന്റ് സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൾ അക്ബർ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ കെ.സി മുബഷിർ, സ്നേഹ തീരം സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, ട്രഷറർ മുഹമ്മദ് മാനു, സലീം വലിയപറമ്പ്, ശരീഫ് കാരശ്ശേരി, എൻപി കാസിം, വേലായുധൻ കെ, പാത്മനാഭൻ പി, ഇമ്പിചാലി കെ.പി, ശരീഫ് പി.ടി, സൽമ ടീച്ചർ, വിജില പൂചോതിയിൽ, ആരിഫ സത്താർ എന്നിവർ പ്രസംഗിച്ചു.







