കോട്ടമ്മൽ അംഗനവാടിക്ക് സൗജന്യമായി റോഡിന് സ്ഥലം വിട്ടുനൽകി പി.പി.എം ഇസ്ഹാഖ് ; സി.പി.ഐ.എം കോട്ടമ്മൽ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കോട്ടമ്മൽ അംഗനവാടിക്ക് വർഷങ്ങളോളമായി റോഡില്ലാത്തത് കാരണം രക്ഷിതാക്കളും, കുട്ടികളും ദുരിതത്തിലായിരുന്നു.
ഗതാഗത മാർഗ്ഗമില്ലാത്തത് കാരണം അംഗനവാടിയിലേക്ക് കൊണ്ടുവരുന്ന പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് തലച്ചുമടിലായിരുന്നു. ഈ സന്ദർഭത്തിൽ അയൽവാസിയും സാമൂഹ്യ പ്രവർത്തകനും സി.പി.ഐ.എം കോട്ടമ്മൽ ബ്രാഞ്ച് മെമ്പറുമായ പി.പി.എം ഇസഹാക്ക് തീർത്തും സൗജന്യമായി അംഗനവാടിക്ക് ആവശ്യമായ റോഡ് വിട്ടുതരികയാണ് ഉണ്ടായത്. ഇതോടെ അംഗനവാടിക്ക് സ്വന്തമായി ഒരു റോഡ് എന്ന സ്വപ്നം ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്.
കോട്ടമ്മൽ ബ്രാഞ്ച് കമ്മിറ്റി പി.പി.എം ഇസ്ഹാക്കിനെ ആദരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സാറ ടീച്ചർ അധ്യക്ഷതവഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി പി.പി.എം ഇസ്ഹാക്കിനെ പൊന്നടണയിച്ചു. കരിം കൊടിയത്തൂർ, ടി.എൻ മുജീബ്, ഇർഷാദ് കൊളായി, ഷാമിൽ കോട്ടമ്മൽ, അമീർ പി പി എന്നിവർ സംസാരിച്ചു. പി.പി സുരേഷ് ബാബു സ്വാഗതവും കൃഷ്ണൻകുട്ടി കോട്ടമ്മൽ നന്ദിയും പറഞ്ഞു.







