Thiruvambady

കലാ-കായിക പ്രതിഭകളെ അനുമോദിച്ചു

തിരുവമ്പാടി : ഉപജില്ലാ, ജില്ലാ, സംസ്ഥാനതല കലാ-കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ‘ആദരം–26’ സംഘടിപ്പിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു പെരുവേലിൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പ്രധാനാധ്യാപകൻ എ.ജെ. ജോസഫ്, സീനിയർ അസിസ്റ്റന്റ് ലിബീഷ് ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് എം.എ. ജർഷീന, സ്കൂൾ ലീഡർ ക്രിസ്റ്റി ജോൺ അനിൽ എന്നിവർ സംസാരിച്ചു. പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button