കർഷക കോൺഗ്രസ് തിരുവമ്പാടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി

തിരുവമ്പാടി: ഈ ലോക് ഡൗൺ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗമാണ് രാജ്യത്തെ കർഷകർ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻപോട്ട് വരാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കാർഷിക വിളകളുടെ വിലത്തകർച്ചയും പ്രകൃതിഷോഭവും വന്യമൃഗങ്ങളുടെ ശല്യവും എല്ലാം കൊണ്ട് കർഷകരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂർണ്ണമാണ് ഈ സാഹചര്യത്തിൽ ലോക്ഡൗൺ കൂടി വന്നപ്പോൾ കൂനിൻമേൽ കുരു എന്ന അവസ്ഥയിലാണ് ഈ രാജ്യത്തെ കർഷകർ. ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം എത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭ്യമുഖ്യത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
▪️കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക.
▪️ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് പ്രതിമാസം പതിനായിരം രൂപ ധനസഹായം അനുവദിക്കുക.
▪️വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്. തിരുവമ്പാടി മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് ജുബിൻ മണ്ണുകുശിമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണാ സമരം കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ.ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു, ബാബു ജോൺ പേക്കുഴി, തങ്കച്ചൻ മീമ്പള്ളിൽ, നാരായണൻ മുട്ടിച്ചിറ എന്നിവർ ധർണ്ണാ സമരത്തിൽ പങ്കെടുത്തു.







