Thiruvambady

ലഹരിക്കെതിരെ കാപ്പ ചുമത്തണം; കേരള മദ്യ നിരോധനസമിതി

തിരുവമ്പാടി: വിദേശ രാഷ്ട്രങ്ങൾ കടൽ വഴി കേരളത്തെ ലഹരിത്താവളമാക്കി മാറ്റുമ്പോൾ സംസ്ഥാനത്തെ നിലവിലുള്ള ദുർബ്ബലമായ എൻ.ഡി.പി.എസ് അബ്കാരി നിയമങ്ങൾ ഭേദഗതി ചെയ്ത് ലഹരി ഉത്പ്പാദനവും വിപണനവും നടത്തുന്നതിനെതിരെ യു.എ.പി.എ, കാപ്പ നിയമങ്ങൾ ചുമത്തി ലഹരി ഉപയോഗത്തെ പ്രതിരോധിച്ച് ലഹരി മാഫിയകളെ തളക്കണമെന്ന് കേരള മദ്യ നിരോധനസമിതി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ചേർന്ന കേരള മദ്യ നിരോധനസമിതി ഓൾ ഇന്ത്യ കമ്മിറ്റിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അധികൃതരോട് ആവശ്യമുന്നയിച്ചത്. സംഘടന പ്രസിഡന്റ് എ.കെ മുഹമ്മദ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സുലേഖ രാമനാട്ടുകര, എ.കെ സിദ്ദിഖ്, പി സുരേഷ്, കെ.കെ ഇസ്മായിൽ, പി.എം നൗഫൽ, ടി.ടി ജാബിർ, കെ റസിയ, പി.പി ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button