Mukkam

മുക്കത്ത് 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഗ്രഹം വീണ്ടെടുത്തു

മുക്കം: ഇരുവഞ്ഞിപ്പുഴയിൽ 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഷ്ണു വിഗ്രഹം ജ്യോതിഷ വിധി പ്രകാരം വീണ്ടെടുത്തു. കാരശ്ശേരി തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലെ ‌വിഗ്രഹമാണ് 3 പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു കേടും കൂടാതെ വീണ്ടെടുത്തത്. 1990 ഏപ്രിൽ 4ന് ആയിരുന്നു വിഗ്രഹം നിമജ്ജനം ചെയ്തത്. 2000ത്തിൽ വീണ്ടും പ്രശ്നം വച്ചപ്പോഴാണ് വിഗ്രഹത്തിൽ ചൈതന്യം നിലനിൽക്കുന്നതായി കണ്ടെത്തിയത് . കോഴിക്കോട് നിന്നെത്തിയ മുങ്ങൽ വിദഗ്ധരാണ് വിഗ്രഹം വീണ്ടെടുത്തത്. വിഗ്രഹം അടിതൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button