Puthuppady

പുതുപ്പാടി ഗ്രാമപഞ്ചായത്തിലേക്ക് സി.പി.ഐ(എം) ബഹുജന മാർച്ച് സംഘടിപ്പിച്ചു

പുതുപ്പാടി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടത്തിയ യു.ഡി.എഫ് ഭരണ സമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം)ന്റെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

സി.പി.ഐ(എം) താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ.സി വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. എം.ഇ ജലീൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.എ മൊയ്തീൻ, കെ.ഇ വർഗീസ്, പി.കെ ഷൈജൽ, ഡെന്നി വർഗീസ്, ഗീത കെ.ജി, അജിതമനോജ്, ഏ.പി ദാസൻ, സി.കെ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button