Thiruvambady
ഹരിത കർമ്മസേനയുടെ നേത്യത്തത്തിൽ ഹരിത വിളവെടുപ്പ്

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ നടത്തിയ ജൈവ വാഴകൃഷി യുടെവിളവെടുപ്പ് ഗ്രാമോത്സവമായി മാറി.
ജോലിക്കിടയിലുള്ള ഒഴിവുസമയത്താണ് ഹരിത കർമ്മ സേനാംഗങ്ങൾ വാഴക്യഷി നടത്തിയത്, തികച്ചും ജൈവരീതിയിൽ നടത്തിയ വാഴകൃഷി എന്നതുകൊണ്ട്തന്നെ നേന്ത്രക്കുലക്ക് ആവശ്യക്കാർ ഏറെയാണ്. ഉത്സവഛായയിൽ നടന്ന വിളവെടുപ്പുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെമ്പർമാരായ കെ ആർ ഗോപാലൻ, റംല ചോലക്കൽ എന്നിവരും ഹരിതകർമ്മസേന അംഗങ്ങളായ ഖദീജ , പ്രീതി രാജീവ് , ബിന്ദു എന്നിവരും പങ്കെടുത്തു .






