തരിശ് രഹിത തിരുവമ്പാടി യാഥാർഥ്യത്തിലേക്ക്

കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ തരിശുനിലങ്ങളും കാർഷിക സമൃദ്ധമാക്കുന്നതിന് 26/05/2020 ചേർന്ന കാർഷിക വികസന സമിതിയോഗം തീരുമാനിച്ചു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യഷാമം നേരിടുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കാർഷിക വികസന സമിതി യോഗം തിരുമാനിച്ചു. പരമാവധി നെൽവയലുകൾ പുനരുദ്ധരിക്കാനും ഇടവിള കൃഷികൾ പ്രോത്സാഹിപ്പിക്കാനും, പച്ചക്കറി മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ആവശ്യമായ പദ്ധതികൾ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും.
തൊഴിലുറപ്പ്, കൃഷി വകുപ്പ്, ഇറിഗേഷൻ, ധനകാര്യ സ്ഥാപനങ്ങൾ, പഞ്ചായത്ത് തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനം ഏകോപിച്ചു കൊണ്ട് കർഷകർക്ക് പരമാവധി സഹായം എത്തിച്ച് നൽകും. പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, കുര്യാച്ചൻ തൊങ്ങുംമൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ, സെക്രട്ടറി അബ്ദുൾ ബഷീർ, കൃഷി ഓഫീസർ രാജശ്രീ, ജോയി മ്ലാങ്കുഴി, പി സി ഡേവിഡ് എന്നിവർ യോഗത്തിൽ സംസാരിച്ചു.







