Kodanchery

കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു

കോടഞ്ചേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 3 പൾസ് ഓക്സി മീറ്ററുകൾ വീതം വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി.

40 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചില വഴിച്ചത്. കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉള്ള കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് മെസർമാരായ ബോസ് ജേക്കബ്, ജമീല വി.പി, അംബിക മംഗലത്ത് എന്നിവർ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. ഗ്രാപഞ്ചായത്ത് പ്രസിഡണ്ടുമാരായ മേഴ്സി പുളിക്കാട്ട്, അലക്സ് തോമസ് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ എന്നിവർ ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button