Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 18 പേർക്ക് കോവിഡ്

സേക്രഡ് ഹാർട്ട് യു പി സ്‌കൂളിൽ വച്ച് ഇന്നലെ നടത്തിയ 23 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 8 പേർക്കും ഇന്ന് പുന്നക്കൽ യു പി സ്കൂളിൽ വച്ചു നടത്തിയ 50 പേരുടെ ആന്റജിൻ പരിശോധനയിൽ 7 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത്‌ പരിധിയിൽ 18 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു.

നിലവിൽ 372 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 46 പേർക്ക് വാക്‌സിനേഷൻ നൽകി. നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ആർ ടി പി സി ആർ / ആന്റിജൻ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.

വാർഡ് 2,4,7,10,11,13,14,15 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 3,6 എന്നിവയിൽ 2 പേർ വീതവും വാർഡ് 12ൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button