മുളക് പൊടി എറിഞ്ഞ് കവർച്ചാശ്രമം: യുവാവിനെ അക്രമിച്ചു

തിരുവമ്പാടി: പുന്നക്കൽ ഇന്നലെ രാത്രി 10 മണിയോടെ ഉറുമി പദ്ധതി പ്രദേശത്തുകൂടി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് നേരെ അക്രമണം ഉണ്ടായത്. റോഡ് ബ്ലോക്ക് ചെയ്ത രീതിയിൽ ബൈക്ക് മറിച്ചിടുകയും ടയർ പഞ്ചറാണെന്നും മൊബൈലിന് റെയ്ഞ്ച് കിട്ടുന്നില്ലെന്നും പറഞ്ഞ് സഹായം ആവശ്യപ്പെടുകയും ചെയ്തു. കാറിൽ യാത്ര ചെയ്ത യുവാവ് ഡോർഫുൾ ലോക്ക് ചെയ്യുകയും സൈഡ് ഗ്ലാസ് അൽപം താഴ്ത്തി മൊബൈൽ വിളിക്കാൻ കൊടുക്കുകയും ചെയ്തു.ശേഷം ഫോൺ തിരിച്ചു കൊടുക്കുമ്പോഴാണ് ഇദ്ദേഹം മുളക് പൊടി കാറിനകത്തേക്ക് എറിഞ്ഞത്.
തിരുവമ്പാടി പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ലോക്ക് ഡൗൺ സമയങ്ങളിലും അതിനു മുമ്പും പുറത്തു നിന്ന് വരുന്ന ആളുകൾ രാത്രി സമയങ്ങളിൽ സ്ഥിരമായി ഇവിടെ ഇരിക്കാറുണ്ടെന്നും,ഒരു വർഷം മുൻപ് പ്രദേശവാസിയായ സ്ത്രീയുടെ മാല ബൈക്ക് യാത്രികൻ പൊട്ടിച്ച് പോവുകയും പ്രതിയെ ഇത് വരെ പിടികിട്ടിയില്ലെന്നും, ഉറുമി പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചു വരുന്നതായും ,ഇതിനെതിരെ തിരുവമ്പാടി പോലീസിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്ന് ഉറുമി സ്വാശ്രയ സംഘം പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.







