Mukkam

കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിന്റെ നാളെ ഉദ്ഘാടനം ചെയ്യും

മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുക്കം നഗരസഭയിലെ കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം നാളെ നടക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വൈകുന്നേരം 5 മണിക്ക് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും.

2.88 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയാകും. മുൻസിപ്പൽ എൻജിനീയർ സഫീദ റിപ്പോർട്ട് അവതരിപ്പിക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button