Thamarassery
കൂടത്തായിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിലായി

താമരശേരി: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായാണ് കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസ് പിടിയിലായത്. താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ ഷാജിയുടെ നേതൃത്വത്തില്‍ കൂടത്തായി -മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഗ്രാമിന് 5000 രൂപ വരെ വിലയുളള 410 മില്ലി ഗ്രാം നിരോധിത എം.ഡി.എം.എയുമായി പിടിയിലായത്
എക്സൈസ് പ്രിവന്റീവ് ഒഫിസര്എ.ജി തമ്പി,എസ്.ഇ.ഒ മാരായകെ പ്രസാദ്,ശ്യാം പ്രസാദ്,പി ശ്രീ രാജ്,ടി.വി നൗഷീര്‍,പി.ജെ മനോജ്,ഡ്രൈവര്‍ പി.കെ കൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.






