Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: പഞ്ചായത്തിൽ ഇന്ന് മുത്തപ്പൻപുഴ സ്ക്കൂളിൽ വെച്ച് 81 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 84 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആൻറിജൻ ടെസ്റ്റിൽ 4 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 5 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
വാർഡ് 1, 2 ൽ 2 പേർക്ക് വീതവും വാർഡ് 10 ൽ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്
നിലവിൽ ആകെ 89 പേർ ചികിത്സയിലാണ്. ഇതിൽ 68 പേർ വീടുകളിൽ കഴിയുന്നു.
നാളെ തിരുവമ്പാടി യുപി സ്കൂളിൽ വെച്ച് 150 പേർക്ക് ആർ.ടി.പി.സി.ആർ, ആൻറിജൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.







