Adivaram
ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; ഇരു ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര

അടിവാരം : ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ ആധിക്യം മൂലം മിക്ക വളവുകളിലും നീണ്ട നിരയാണ്. അടിവാരം ടൗണില്‍ ഉള്‍പ്പെടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഏത് സമയത്തും ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ വെള്ളവും ഭക്ഷണവും കരുതി മാത്രം യാത്ര ചെയ്യുക. നിര തെറ്റിച്ച് വാഹനങ്ങള്‍ മുന്നോട്ടെടുക്കാതിരിക്കുക. പോലീസിന്റെയും വളണ്ടിയര്‍മാരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുക.





