Mukkam
മുക്കം തൃക്കുടമണ്ണക്കടവിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

മുക്കം: ഇരുവഞ്ഞിപ്പുഴയിലെ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതായി വിവരം. കുളിക്കാനിറങ്ങിയ രണ്ടു പേരിൽ പതിനാറുകാരൻ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ടത്.
ആർ.ഇ.സി. സ്കൂൾ വിദ്യാർത്ഥിയാണെന്നാണ് സൂചന. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി







