Thiruvambady
പുല്ലൂരാംപാറയിൽ വ്യാപാരി ദിനാചരണം നടത്തി
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് വ്യാപാരി ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജെയ്‌സൺ മണിക്കൊമ്പേൽ പതാക ഉയർത്തി. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പുല്ലൂരാംപാറ സെൻ്റ് അൽഫോൻസാ പാലിയേറ്റീവ് ആൻഡ് ജെറിയാട്രിക് കെയറിന് സഹായധനം നൽകി.
ജോസ് ഒലക്കേങ്കിൽ, ജോബി പുല്ലുകാട്ട്, ബാബു സ്കറിയ, ബേബി കട്ടിക്കാനായിൽ, അബ്ദുറഹ്മാൻ മുണ്ടോടൻ, സോണി മണ്ഡപത്തിൽ, ജോമോൻ ചേന്ദമുറിയിൽ, പി.യു അബ്ദുൽ കരീം, സിബി കീരംപാറ, ലിജോ കുന്നേൽ, അബിത സണ്ണി, കുഞ്ഞിമൊയ്തീൻ, ജോർജ് വെട്ടിക്കാട്ട്, ജെയിംസ് കോക്കാപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.