കേശദാനത്തിലൂടെ നന്മയുടെ മാതൃകയായി വിദ്യാർഥിനികൾ

കാരശ്ശേരി : മുടിനഷ്ടപ്പെട്ട രോഗികൾക്ക് സാന്ത്വനവുമായി വിദ്യാർഥികൾ. ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 68 വിദ്യാർഥിനികൾ രോഗികൾക്കായി മുടി ദാനംചെയ്തു. കാൻസർരോഗികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്.
കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഫാറൂഖ് കോളേജിലെ മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാറൂഖ് തുമ്പപ്പാടം, ഷഫീഖ് ചേന്ദമംഗലൂർ എന്നിവർ മുടി ഏറ്റുവാങ്ങി.
ഒരു കാൻസർരോഗിക്ക് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് പരിപാടിയിൽ വിഗ് കൈമാറുകയും ചെയ്തു. മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി ബി. കൃഷ്ണൻ അധ്യക്ഷയായി. പ്രിൻസിപ്പൽ പി.പി. ലജ്ന, പ്രോഗ്രാം ഓഫീസർ കെ.വി. നസീറ, തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ രതീഷ്, കുന്ദമംഗലം ക്ലസ്റ്റർ കൺവീനർ സുധാകരൻ, ജസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. കേശദാനം നടത്തിയ വിദ്യാർഥികൾക്ക് ട്രസ്റ്റ് സർട്ടിഫിക്കറ്റ് നൽകി.