Mukkam

മുക്കം കരുണ സെന്ററിൽ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു

മുക്കം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സ്കോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാത്‌വേ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രീമാരിറ്റൽ ക്യാംപിന് മുക്കം കരുണ സെന്ററിൽ തുടക്കം കുറിച്ചു. ജനുവരി 14,15,28 തീയ്യതികളിൽ നടക്കുന്ന ക്യാംപിൽ വിവാഹപ്രായമെത്തിയ ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളാണ് പങ്കെടുക്കുന്നത്.

മാര്യേജ് ഫോർ വെൽനസ്സ്, ഫാമിലി ബഡ്ജറ്റിംഗ്, ഇൻ-ലോ റിലേഷൻഷിപ്പ് & കോൺഫ്ലിക്റ്റ് മാനേജ്മെന്റ്, പാരന്റിംഗ് ആന്റ് സെക്സ് എഡ്യുക്കേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ സെഷനുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ഐ.പി ഉമർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ ചാന്ദ്നി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

Related Articles

Leave a Reply

Back to top button