Thiruvambady
തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയിൽ തെങ്ങിൻ തൈ വിതരണം നടത്തി.

തിരുവമ്പാടി: സംസ്ഥാന സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി തെങ്ങിൻ തൈ വിതരണം നടത്തി.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി വികാരി റവ: ഫാദർ ജോസ് ഓലിയക്കാട്ടിൽ ടി.എൻ സുരേഷിന് നൽകിക്കൊണ്ട് തെങ്ങിൻതൈ വിതരണം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി പ്രസിഡന്റ് ബാബു കെ.പൈകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിയ്ക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, പ്രശാന്ത് കുമാർ പി.എൻ, കെ.ടി തോമസ് പ്രസംഗിച്ചു.







