Kodanchery
കോടഞ്ചേരിയിൽ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൈക്കാവ് പതിമൂന്നാം വാർഡ് പീച്ചാംപാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി കുടിവെള്ള വിതരണം നടത്തി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ, ലിസി ചാക്കോ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെയും കുടിവെള്ള ദൗർലഭ്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വാർഡ് മെമ്പർമാരെ അറിയിക്കുന്ന പക്ഷം കുടിവെള്ളം വിതരണം നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.