
ദേശീയ പ്രാധാന്യമുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ആവശ്യപ്പെട്ടു.
കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്ട്രൈറ്റ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ഷഹീൻ. ചെറുവാടിയിൽ നിന്നും ആരംഭിച്ച മാർച്ച് പന്നിക്കോട് സമാപിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സഹീർ എരഞ്ഞോണ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റഹ്മത്തുല്ല പരവരിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.







