Kodanchery
കോടഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിൽ കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്ത ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. നാളെയും മറ്റന്നാളും ഓണച്ചന്ത ഉണ്ടായിരിക്കും.
വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, കുടുംബശ്രീ ചെയർപേഴ്സൺ നിഷാ റെജി, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോടഞ്ചേരി സഹകരണ ബാങ്കിന് മുൻപിലുള്ള ഗ്രൗണ്ടിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്.






