Kodanchery

വേനപ്പാറ ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂളിൽ കൃഷി വിളവെടുപ്പ് നടത്തി

കോടഞ്ചേരി: പുസ്തക താളുകളിലെ അക്ഷരങ്ങൾക്കൊപ്പം മണ്ണിനെയും മനുഷ്യനെയും കാർഷിക സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ കൃഷി വിളവെടുപ്പ് നടത്തി. സ്‌കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ കരനെല്ലും ചോളവുമാണ് വിളവെടുത്തത്. മൂന്ന് ഏക്കറിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ ഒരേക്കറോളം ഭൂമിയിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൃഷി നടത്തുന്നുണ്ട്.

പാവയ്ക്ക, പച്ചമുളക്, തക്കാളി, വെണ്ട, പയർ തുടങ്ങി സ്കൂൾ അങ്കണത്തിൽ ജൈവരീതിയിൽ നിരവധി കൃഷികൾ സമൃദ്ധമായി വളരുന്നു. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷി പ്രവർത്തനങ്ങൾ നടക്കുന്നത്. വിളകൾ കൂടാതെ വിദ്യാലയ അങ്കണത്തിൽ അൻപതിലേറെ ഇനങ്ങളിൽപ്പെട്ട മുളങ്കൂട്ടങ്ങളും ഔഷധസസ്യങ്ങളും മത്സ്യക്കൃഷിയുമെല്ലാം നടത്തിവരുന്നു

Related Articles

Leave a Reply

Back to top button