KarasseryMukkam

അവഗണനയിൽനിന്ന് മോചനമില്ലാതെ മുക്കം എസ്.കെ സ്മൃതികേന്ദ്രം

കാരശ്ശേരി: മുക്കത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അതുല്യസ്ഥാനത്തിനുടമയായ വിശ്വസഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റക്കാടിന്റെ പേരിലുള്ള സ്മാരകത്തിന് ശാപമോക്ഷമില്ല. എസ്.കെ തന്റെ നോവലായ നാടൻപ്രേമം രചിക്കുന്നതിന് പശ്ചാത്തലവും താവളവുമാക്കിയ ഇരുവഞ്ഞിപ്പുഴയുടെ മുക്കം കടവിലാണ് കാരശ്ശേരി പഞ്ചായത്ത് എസ്.കെ സ്മൃതികേന്ദ്രം 2005ൽ സ്ഥാപിച്ചത്.

ഡോ.എം.എൻ കാരശ്ശേരിയുടെ അധ്യക്ഷതയിൽ ഡോ.സുകുമാർ അഴീക്കോട് നാടിന് സമർപ്പിച്ച കേന്ദ്രം ഏതാനും മാസങ്ങൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. അധികകാലവും കാടുമൂടിയനിലയിലായിരുന്ന കേന്ദ്രം ‘നാടൻപ്രേമ’ത്തിന്റെ 80-ാം വാർഷികവേളയിൽ സാംസ്കാരിക സംഘടനയായ ബഹുസ്വരത്തിന്റെ നേതൃത്വത്തിൽ കാടുവെട്ടിത്തെളിച്ച് കെട്ടിടം പെയിൻറ് ചെയ്യുകയും ഭിത്തിയിൽ എതാനും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

വായനശാല, കുട്ടികളുടെ പാർക്ക്, പുഴയോരംകെട്ടി സംരക്ഷിച്ചുള്ള സൗന്ദര്യവത്കരണം, ഇരിപ്പിടങ്ങളുടെ നിർമാണം, ഉയർന്നുനിൽക്കുന്ന പാലത്തിൽനിന്ന് സ്മൃതികേന്ദ്രത്തിലേക്ക് പ്രത്യേകപാത നിർമാണം തുടങ്ങിയ വികസനപദ്ധതികളൊന്നും ഫണ്ട് ലഭിക്കാത്തതിനാൽ നടപ്പായില്ല.

Related Articles

Leave a Reply

Back to top button