കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു

തിരുവമ്പാടി:ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചു. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ്.
തിരുവമ്പാടി ബസ്സ്റ്റാൻ്റിൽ ആദ്യ ട്രിപ്പ് സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു. ജില്ലാ യു.ഡി എഫ് ചെയർമാൻ വി.ഡി. ജോസഫ്, കെ. എസ്. ആർ. ടി. സി താമരശേരി അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.സുമേഷ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ. അജിത, കെ.എസ്.ആർ.ടി.സി വികസന സമിതി മെമ്പർ ടി.എം.എ ഹമീദ്, ബോസ് ജേക്കബ്ബ്, മുഹമ്മദ് വട്ടപ്പറമ്പിൽ, സുന്ദരൻ എ പ്രണവം, കെ എ.മോയിൻ, മറിയാമ്മ വർക്കി, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, സജ്ന തോരപ്പ, രാമചന്ദ്രൻ കരിമ്പിൽ, അസ്കർ ചെറിയമ്പലം, ഹനീഫ അച്ചപ്പറമ്പിൽ ഷെരീഫ് വെണ്ണക്കോട്, പി എം മുജീബ് റഹ്മാൻ, മുനീർ മുത്താലം, കെ എസ് ആർ. ടി. സി തിരുവമ്പാടി ഡിപ്പോ ഇൻ-ചാർജ് പി . എ ഷാജു, മനോജ് മുകുളേൽ എന്നിവർ സംസാരിച്ചു.
പുലർച്ചെ 3.50ന് തുഷാരഗിരിയിൽ നിന്നാരംഭിക്കുന്ന സർവീസ് 4.30ന്കോടഞ്ചേരി, 4.50 ന്
തിരുവമ്പാടി,5.10 ഓമശ്ശേരി, 5.20അമ്പലകണ്ടി, 5.25വെണ്ണക്കോട് എന്നി സ്ഥലങ്ങൾ വഴി 6 മണിക്ക്കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തും.ജനശതാബ്ദിയെ ഉൾപ്പെടെ ആശ്രയിക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ആശ്വാസമാവുന്നതാണ് ഈ സർവീസ്.കോഴിക്കോട് നിന്ന് 6:40 ന് ആരംഭിക്കുന്ന സർവീസ് 7:50 ന് മലയമ്മ, 8 മണിക്ക് അമ്പലക്കണ്ടി, 8:10 ന് തിരുവമ്പാടി വഴി 8:40 ന് കോടഞ്ചേരിയിലെത്തിച്ചേരും. 12:40 ന്കോടഞ്ചേരി, 1: 20 ന് തുഷാരഗിരി, 1.50 ന് കോടഞ്ചേരി, 2:40 ന് തിരുവമ്പാടി, 3 മണിക്ക്
ഓമശ്ശേരി, 3:10 ന്അമ്പലകണ്ടി,3:20 മലയമ്മ വഴി 4:20 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച്
4.40 ന്കോഴിക്കോട് നിന്നാരംഭിച്ച് 5:50 മലയമ്മ, 6 മണി അമ്പലക്കണ്ടി,6:10 തിരുവമ്പാടി,6:30 കോടഞ്ചേരി വഴി രാത്രി7:10 ന് തുഷാരഗിരിയിൽ സർവീസ് അവസാനിക്കും.







