Mukkam

അനധികൃത മണ്ണെടുപ്പ് ; റവന്യു വകുപ്പ് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു

കാരശ്ശേരി: തോട്ട ഭൂമിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിലാണ് അനധികൃത മണ്ണെടുപ്പ് തടഞ്ഞത്. വില്ലേജ് ഓഫീസർ നജ്മുദ്ധീൻ ഹുദയുടെ നേതൃത്വത്തിലായിരുന്നു നടപടി. കുന്ന് ഇടിക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് തെരഞ്ഞെടുപ്പിൻ്റെ മറവിൽ അനധികൃതമായി മണ്ണെടുത്ത് കൊണ്ടിരുന്നത്.

Related Articles

Leave a Reply

Back to top button