Kodanchery

​കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വി. അൽഫോൻസാ വാരാചരണം സമാപിച്ചു

​കണ്ണോത്ത്: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയും സഹനപുത്രിയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും ഇന്ന് സമാപിച്ചു. ​വിശുദ്ധ അൽഫോൻസാമ്മ വാരാചരണത്തിന് സമാപനം കുറിച്ച് തിരുന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷങ്ങൾ നടന്നു. ​

തിരുനാൾ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം വിദ്യാർത്ഥികൾക്ക് എങ്ങനെ മാതൃകയാക്കാം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അൽഫോൻസാമ്മ വാരാചരണത്തോട് അനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
​തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭക്തിനിർഭരമായ അൽഫോൻസാ ഗാനവും, കേരളത്തിന്റെ തനത് കലാരൂപമായ വഞ്ചിപ്പാട്ടും പരിപാടികൾക്ക് മാറ്റുകൂട്ടി.

വിശുദ്ധയുടെ ജീവിതത്തെ അടുത്തറിയാനും മാതൃക പിന്തുടരാനും ഈ ദിനാചരണം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. അദ്ധ്യാപകരായ ലവ്‌ലി മാനുവൽ, സിസ്റ്റർ ജിസ്സി മരിയ, സിസ്റ്റർ ലിനെറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button