Mukkam
ഐ എച്ച് ആര്‍ ഡി കോളേജ് കെട്ടിടം ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു

മുക്കം: ഐ എച്ച് ആര്‍ ഡി കോളേജിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാങ്കേതിക തടസങ്ങള്‍ നിലനിന്നിരുന്നു. വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങി ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. കെട്ടിട നമ്പര്‍ ലഭിക്കാത്തത് മാത്രമാണ് ഇനി തടസമായുള്ളതെന്നും ഇത് എത്രയും വേഗത്തില്‍ നല്‍കുന്നതിന് കാരശ്ശേരി ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എത്രയും വേഗത്തില്‍ കോളേജ് മാറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം വി പി ജമീല, കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ കെ ശിവദാസന്‍, കെ പി ഷാജി, കെ കെ നൗഷാദ്, എം ആര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







