Kodanchery
നോളജ് സിറ്റി മര്‍കസ് ലോ കോളേജിൽ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

കോടഞ്ചേരി: നോളജ് സിറ്റി മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ കേരള മനുഷ്യാവകാശ കമ്മീഷനുമായി സഹകരിച്ച് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു. എഴുപത്തി അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.
കേരള മനുഷ്യാവകാശ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു. ഡോ.അഞ്ചു എന്‍ പിള്ള, സി അബ്ദുള്‍ സമദ്, ഡോ.ആബിദ ബീഗം, റഹൂഫ് വി കെ, മര്‍കസ് നോളജ്‌സിറ്റി ഡയറക്ടര്‍ ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.







