Kodanchery

പൊതിചോറുകൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു

കോടഞ്ചേരി:ഡിവൈഎഫ്ഐ കോടഞ്ചേരി മേഖലാ കമ്മറ്റിയിലെ പ്രവർത്തകൾ മൂവ്വായിരത്തിലധികം പൊതിചോറുകൾ ഇന്ന് ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി മുടങ്ങാതെ നൽകുന്ന പൊതിച്ചോർ ഇന്ന് ഡിവൈഎഫ്ഐ കോടഞ്ചേരി മേഖാകമ്മറ്റിക്കായിരുന്നു. പതിവിലും അഞ്ഞുറിലധികം പൊതിച്ചോറുകൾ ഇന്ന് ശേഖരിക്കാനായി.

പൊതിച്ചോറുമായി പോകുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രിസിഡണ്ട് ഷിബു പുതിയേടത്ത് നിർവ്വഹിച്ചു. ഡി വൈ എഫ് ഐ മേഖലാ പ്രിസിഡണ്ട് എബിൻ മൈക്കാവ് അത്യക്ഷത വഹിച്ചു, മേഖലാ സെക്രട്ടറി ശ്രീജിത്ത് യു. കെ , രൂപേഷ് സോമൻ, എഡ്വിവിൻ ജോൺസൺ, അൻസിൽ ജോൺസ് തുടങ്ങിയർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button