Mukkam

ഹുസൈന്റെ കുടുംബത്തിന് സഹപ്രവർത്തകരുടെ കൈത്താങ്ങ്

മുക്കം : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഹുസൈൻ കൽപ്പൂരിന്റെ കുടുംബത്തെ സഹായിക്കാൻ സഹപ്രവർത്തകർ സമാഹരിച്ചതുക വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി.

കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷനും കേരളഫോറസ്റ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും സമാഹരിച്ച തുകയാണ് ഹുസൈന്റെ കുടുംബാംഗങ്ങൾക്ക് മന്ത്രി കൈമാറിയത്.

വെസ്റ്റ്ഹിൽ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. കെ.എഫ്.ആർ.എ. സെക്രട്ടറി മുഹമ്മദ് റാഫി, പ്രസിഡന്റ് ആർ. അഥീഷ്, ട്രഷറർ ബി.ദിലീഷ്, ജോഷിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button