Thiruvambady
ശ്രേയസ്സ് വാർഷികാഘോഷം

തിരുവമ്പാടി : ശ്രേയസ്സ് ആനക്കാംപൊയിൽ യൂണിറ്റ് വാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമവും റാലിയും നടത്തി. പാരിഷ് ഹാളിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനംചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളി അധ്യക്ഷനായി. മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിതോട്ടം, കോഡിനേറ്റർ ലിസി റെജി, അബ്ദുൽ നാസർ, സുജിത്ത് മേലേകുറ്റ, ജോൺസൺ വയലിൽ, മേഖലാ കോഡിനേറ്റർ ഐസക് രാജു വള്ളിക്കാട്ടിൽ, ബീനാ ജോസ് എന്നിവർ സംസാരിച്ചു.






