Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; നവീകരിച്ച ചേലുപറ ഉമ്മിക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആറാം വാർഡിലെ ചേലുപാറ ഉമ്മിക്കുഴി റോഡിന്റെ ഉദ്ഘാടനം നാട്ടുകാരുടെയും, പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് നിർവഹിച്ചു.
വാർഡ് മെമ്പർ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കരിംപഴങ്കൽ, ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർ സുഫിയാൻ, ഷിജി മോൻ കിളിഞ്ഞിലികാട്ട്, ഉമ്മർ കൊന്നാലത്ത്, പോൾ ആന്റണി, അബൂട്ടി വളപ്പിൽ, നോബി തെക്കേൽ, സണ്ണി ഉമ്മിക്കുഴി എന്നിവർ സംസാരിച്ചു. ഷാഫി വേലിപുറവൻ, ജിജി നരിക്കുഴി, ഷാജു പാനക്കൽ എന്നിവർ നേതൃത്വം നൽകി.






