തിരുവമ്പാടിയിൽ ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടിയിൽ ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് കണക്ക് രേഖപ്പെടുത്തി, ഇന്ന് നടത്തിയ 125 പേരുടെ ആന്റിജൻ പരിശോധനയിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 ആളുകൾ പുതിയ പോസിറ്റീവ് കേസുകളും 9 ആളുകൾ റീടെസ്റ്റ് നടത്തിയവരുമാണ്
ഇതിനുപുറമേ സമീപത്തെ സ്വകാര്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ 21 പേരുടെ ആർ.ട്ടി.പി.സി.ആർ ടെസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ റിസൽട്ട് വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും. ഇപ്പോൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 250 ലധികം ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് ഉണ്ടെന്നും അധികൃതർ അറിയിച്ചു.
ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 46 പേർക്ക് കോവിഡ് വാക്സിൻ നൽകിയെന്നും.
അടുത്ത ആൻറിജൻ, ആർ.ട്ടി.പി.സി.ആർ പരിശോധന അടുത്ത മാസം നാലാം തീയതിയാണ് നടത്താൻ സാധ്യതയെന്നും അധികൃതർ പറഞ്ഞു.
കോവിഡ് കണക്ക് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 17…. 1 ഒരാൾ
വാർഡ്. 3, 5, 6, 11, 12…. 2 പേർ
വാർഡ്. 16….. 3 പേർ
വാർഡ്. 10.. 4 പേർ
വാർഡ് 8, 15… 5 പേർ
വാർഡ് 7…6 പേർ
വാർഡ് 2, 9.. 7 പേർ വീതം.
വാർഡ് 14.. 9 പേർ






