Kodanchery
അവാർഡ് വിതരണവും പ്രതിഭാസംഗമവും നടത്തി
കോടഞ്ചേരി : കെ.സി.ബി.സി. ലഹരിവിരുദ്ധ സമിതി താമരശ്ശേരി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളുടെ അവാർഡ് വിതരണ സമ്മേളനവും പ്രതിഭാ സംഗമവും നടത്തി. രൂപതാതലത്തിൽ നടത്തിയ സാഹിത്യോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളുകൾക്കും മികച്ച വ്യക്തിത്വ വികസന ക്ലബ്ബുകൾക്കുമുള്ള അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.
കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളിൽ നടത്തിയ സമ്മേളനം രൂപതാ ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ജോൺ കാച്ചപ്പള്ളി അധ്യക്ഷനായി. ഫാ. തോമസ് പാറൻ കുളങ്ങര, കുര്യൻ ചെമ്പനാനി, ജോളി ഉണ്ണ്യേപ്പിള്ളിൽ, ജോസ് കാവിൽ പുരയിടത്തിൽ, കെ.സി. ജോസഫ്, പ്രധാനാധ്യാപകൻ പി.എ. ജോസ്,ഷെറിൻ മേരി ജോൺ, അബ്രാഹം മണലോടി, ഫയിഹ ഫാത്തിമ എന്നിവർ സംസാരിച്ചു.