Thiruvambady

ആനക്കാംപൊയിൽമരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ സയൻസ് ദിനം ആചരിച്ചു

തിരുവമ്പാടി: ദേശീയ സയൻസ് ദിനത്തിൻറെ ഭാഗമായി ആനക്കാംപൊയിൽമരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കലാ – ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ശാസ്ത്രീയ അവബോധം ജനിപ്പിക്കുന്ന വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും നിരവധി ചാർട്ട് വർക്കുകളും അതോടൊപ്പം കുട്ടികളുടെ നൈസർഗിക വാസനകളെ ഉത്തേജിപ്പിച്ചുകൊണ്ട് കരകൗശല വസ്തുക്കളുടെ ഗാലറിയും പരിപാടിയുടെ ഭാഗമായി ഒരുക്കി. ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരുക്കിയ റോക്കറ്റ്, ഡ്രോൺ, സെൻസർ മെഷീൻ എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിസ്ട്രി ഡിപ്പാർട്ട്മെൻറ് പ്രൊഫസർ ഡോക്ടർ കെ സുജിത്ത് റോക്കറ്റ് ലോഞ്ച് ചെയ്ത് എക്സിബിഷൻ ഉദ്ഘാടനം ചെയ്യ്തു.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഡ്രോൺ, വാർഡ് മെമ്പർ രാജു അമ്പലത്തിങ്കൽ സെൻസർ മെഷീൻ എന്നിവ പ്രവർത്തിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലത, അധ്യാപകരായ അനു മനോജ്, ക്വൻസി ജസ്റ്റിൻ, സാലി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നിരവധി ആളുകൾ ഈ എക്സിബിഷൻ കാണാൻ വന്നുകൊണ്ടിരിക്കുന്നു.
ഈ വർഷത്തെ നാഷണൽ സയൻസിന്റെ തീമായ വികസിത ഭാരതത്തിനായുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ എന്നതിനെ ആസ്പദമാക്കി കുട്ടികളുമായി പ്രൊഫസർ ഡോക്ടർ എ സുജിത്ത് സംവാദം നടത്തി. കുട്ടികളുടെ കരിക്കുലത്തിൽ തിയറിക്കൊപ്പം ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടുള്ള പഠന രീതി കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ, ശാസ്ത്രീയ ചിന്തകൾ നിറഞ്ഞ ശാസ്ത്രബോധമുള്ള കുട്ടികളെ വളർത്തുക എന്ന ആശയത്തിലൂന്നിയാണ് എക്സിബിഷൻ ഒരുക്കിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു

Related Articles

Leave a Reply

Back to top button