Kodanchery

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം നടത്തി

കോടഞ്ചേരി:നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ ഈ വർഷം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്. പി.സി) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ. ജോർജ് കറുകമാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, എസ്.പി.സി നോഡൽ ഓഫീസർ സുനിൽകുമാർ കെ, വാർഡ് മെമ്പർ സൂസൻ വർഗീസ്, പി.ടി.എ പ്രസിഡൻറ് സാബു അവണ്ണൂർ, വിൽസൺ തറപ്പേൽ, എം.പി.ടി.എ പ്രസിഡൻറ് അനു ജോർജ്, അധ്യാപക പ്രതിനിധി ഷിജി കെ. ജെ, വിദ്യാർത്ഥി പ്രതിനിധി അലക്സ് ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അന്നമ്മ കെ. ടി. നന്ദി അറിയിച്ചു.ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിന് പി.ടി.എ, എം.പി.ടി.എ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സജീവ പങ്കാളിത്തം വഹിച്ചു.

Related Articles

Leave a Reply

Back to top button