Karassery

ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച സംഭവം; വാർഡ് മെംബറടക്കം രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

മുക്കം: കാരശേരി പഞ്ചായത്തിൽ കൊവിഡ് പരിശോധനയുടെ ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ വാർഡ് മെംബറേയും യൂത്ത് കോൺഗ്രസ് പ്രവർത്തനേയും മുക്കം പൊലിസ് അറസ്റ്റ് ചെയ്തു.

തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതിൻ്റെ പരാതിയിലാണ് നാലാം വാർഡ് മെംബർ തച്ചാറമ്പത്ത് അഷറഫ്, തനുദേവ് എന്നിവരെ പഞ്ചായത്ത് ഓഫിസിലെത്തി പോലിസ് അറസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പ് ജീവനക്കാരനെ മർദിച്ച വാർഡ് മെംബറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മെംബർമാർ രാവിലെ മുതൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button