Thiruvambady
തിരുവമ്പാടി സർവീസ് ബാങ്ക് ജനറൽ ബോഡി യോഗം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ശനി, 30 നവംബർ 2024) ഉച്ചയ്ക്ക് 2:00 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കും. ബാങ്ക് പ്രസിഡൻറ് ജോസ് മാത്യു യോഗത്തിന് അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ ബാങ്കിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. മുൻ കൃഷി മന്ത്രിയും തിരുവമ്പാടി എംഎൽഎയുമായിരുന്ന പി. സിറിയക് ജോണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർഷക അവാർഡ് നേടിയ ബാങ്കിന്റെ മുൻ ഡയറക്ടർ എമേഴ്സൺ കല്ലോലിക്കലിനെയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ ജോഷി ബനഡിക്ടിനേയും ചടങ്ങിൽ ആദരിക്കും