Kodiyathur
കൊടിയത്തൂർ സർഗലയത്തിന് ഇന്ന് തുടക്കം: യുവകലാപ്രതിഭകൾ മാറ്റുരക്കും
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സർഗലയത്തിന് ഇന്ന് പന്നിക്കോട് കതിരൊളി നഗറിൽ തുടക്കമാകും. വൈകുന്നേരം 7 മണിക്ക് എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും.
മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 27 യൂണിറ്റുകളിൽ നിന്നായി മുന്നൂറിലധികം കലാപ്രതിഭകൾ പങ്കാളികളാകും.
ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനത്തിൽ സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് സമ്മാന ദാനം നിർവഹിക്കും.