പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; ആബ്സെന്റി വോട്ടര്‍മാര്‍ക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വോട്ടുകള്‍ പെട്ടിയില്‍ വീണു തുടങ്ങി. നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്ക്കായുള്ള ആബ്സെന്റീ വോട്ടെടുപ്പാണ് പ്രചരണം ചൂടുപിടിക്കുന്നതിനുമുന്പേ ആരംഭിച്ചത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് ബാധിതര്‍, കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരെയാണ് ആബ്സെന്റ് വോട്ടേഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 10 മണി മുതലാണ് ആബ്സെന്റ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ വീടുകളിലോ നിശ്ചിത കേന്ദ്രങ്ങളോ എത്തി ആബ്സെന്റീ വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ഒന്ന് വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 ണി വരെയാണ് ആബ്സെന്റ് വോട്ടിംഗ് നടക്കുക.
ഓരോ ജില്ലയിലും ശരാശരി ഇരുപതിനായിരത്തിന് മുകളില്‍ ആബ്സെന്റ് വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. സാധാരണ വോട്ടെടുപ്പ് പോലെതന്നെ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടുതന്നെയാണ് ആബ്സെന്റ് വോട്ടിംഗും നടക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കാനായി വോട്ടിംഗിന്റെ സ്ഥലവും സമയവും സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സെര്‍വര്‍, പൊലീസ്, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ചംഗസംഘമാണ് ആബ്സെന്റ് വോട്ടര്‍മാരെക്കൊണ്ട് വോട്ടുചെയ്യിക്കാനായി എത്തുന്നത്. പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ സാധിക്കാത്തവര്‍ക്ക് വോട്ടുചെയ്യാന്‍ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ആബ്സെന്റ് വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിത്തുടങ്ങിയത്.







