Kozhikode

കോഴിക്കോട് ഐ.ഐ.എമ്മിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പീഡന പരാതി. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാർത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം

Related Articles

Leave a Reply

Back to top button